ഫിഫ 2026 ലോകകപ്പില്‍ ഓരോ ടീമിനും ഓരോ എന്‍ജിനുണ്ട്. ആ എന്‍ജിന്റെ പ്രവര്‍ത്തനക്ഷമതയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍വരെ ടീമുകള്‍ എത്തിനില്‍ക്കുന്നതില്‍ പ്രധാനം. ടീമിന്റെ ഇരട്ടഎന്ജിനുകളായി തള്ളുകയും വലിക്കുകയും ചെയ്യുന്ന/ചെയ്ത, ഈ ലോകകപ്പിലെ താരങ്ങള്‍ ഇവര്‍...
എര്‍ലിംഗ് ഹാലണ്ട് (നോര്‍വെ)
ഫിഫ 2026 ലോകകപ്പ് കിലിയന്‍ എംബപ്പെയോ ലയണല്‍ മെസിയോ അല്ല തൂക്കിയത്. ഈ ലോകകപ്പ് തൂക്കിയത് 25കാരനായ എര്‍ലിംഗ് ഹാലണ്ടാണ്. ലോകകപ്പ് കിരീട സാധ്യതയില്‍ ക്വാര്‍ട്ടറിലെത്തിയ മറ്റു ടീമുകളേക്കാള്‍ പിന്നിലാണ് നോര്‍വെ. എന്നാല്‍, “ഹാലണ്ട്, ഹാലണ്ട്, ഹ ഹ ഹ ഹ ഹാലണ്ട്” എന്ന ഗാനവും ഹാലണ്ടിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗം. 2026 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പൂര്‍ത്തിയായപ്പോള്‍ 99 റേറ്റിംഗുമായി ഒന്നാം സ്ഥാനത്തുള്ളവന്‍. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മാത്രമാണ് 99 റേറ്റിംഗുള്ള മറ്റൊരു താരം.
നോര്‍വെയുടെ കളി ബില്ഡപ്പില് നാല് ശതമാനം പങ്കാളിത്തം മാത്രമാണ് ഹാലണ്ടിനുള്ളത്. എന്നാല്‍, നാല് മത്സരങ്ങളില്‍ മാത്രമിറങ്ങി ഏഴ് ഗോളുമായി തരംഗമായിരിക്കുകയാണ് ഹാലണ്ട്. 4.9 ആണ് ഹാലണ്ടിന്റെ xG (എക്സ്പെറ്റഡ് ഗോള്‍) റേറ്റ്. 18 ഷോട്ട് ഇതുവരെ പായിച്ചു. അതില്‍ 12 എണ്ണവും ഓണ്‍ ഗോള്‍. മറ്റൊരു നോര്‍വീജിയന്‍ താരത്തിനും 10 ഷോട്ട് പോലും പായിക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. സ്ട്രൈക്കര്‍ എന്ന നിലയില്‍ എതിര് ഗോള്‍മുഖത്തെ ടച്ചിംഗില് ഹാലണ്ട് മറ്റു താരങ്ങളേക്കാൾ ഏറെ മുന്നിലാണ്. പെനാല്‍റ്റി ഏരിയയില്‍ 53 ടച്ചിംഗ് ഇതുവരെ ഈ ഫോര്‍വേഡ് നടത്തി.
ലോകകപ്പ് മത്സരം: 04
ആകെ കളിച്ച മിനിറ്റ്: 426
അസിസ്റ്റ്/ഗോള്‍: 00/07